കാഞ്ഞങ്ങാട്: വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരിച്ചുവരുകയായിരുന്ന കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ആവിക്കര സ്വദേശിനി ഷഹനയാണ് (25) മരിച്ചത്. ഭർത്താവ് പൂച്ചക്കാട്ടെ മുബിൻ (30), മക്കൾ അമീർ (മൂന്ന്), അൻസാർ (ഒന്നര), ബന്ധു നബീസ (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മലപ്പുറത്ത് കല്യാണ ചടങ്ങ് കഴിഞ്ഞ് പൂച്ചക്കാട്ടെ വീട്ടിലേക്ക് മടങ്ങുംവഴി തിങ്കളാഴ്ച പുലർച്ച ഒരുമണിയോടെ അതിഞ്ഞാലിൽവെച്ച് എതിരെവന്ന ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ നാട്ടുകാർ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പരിയാരത്തേക്ക് മാറ്റി. അവിടെവെച്ചാണ് യുവതി മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന നബീസയുടെ ഭർത്താവ് ഷൗക്കത്ത് തെൻറ ഇരുചക്രവാഹനം കാഞ്ഞങ്ങാട് ടൗണിൽ വെച്ചതിനാൽ അവിടെ ഇറങ്ങുകയായിരുന്നു.ആവിക്കരയിലെ പരേതനായ ഷംസുദ്ദീെൻറയും ബീമയുടെയും മകളാണ് മരിച്ച ഷഹന. സഹോദരങ്ങൾ: ഷിഹാദ്, ഷിഫാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.