കാഞ്ഞങ്ങാട്: മണിക്കൂറുകൾ വ്യത്യാസത്തിൽ രണ്ട് അപകടങ്ങളിലായി രണ്ടു പേർ മരിച്ചതിെൻറ ഞെട്ടലിലാണ് അതിഞ്ഞാൽ പ്രദേശത്തുകാർ. വാഹനാപകടങ്ങളിൽ ഒരു യുവതിയും വിദ്യാർഥിയുമാണ് മരണപ്പെട്ടത്. വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം തിരിച്ചുവരുകയായിരുന്ന കാറും ടൂറിസറ്റ് ബസും കൂട്ടിയിടിച്ചാണ് ആദ്യ അപകടം. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. ആവിക്കര സ്വദേശി ഷഹന (25) ആണ് മരണപ്പെട്ടത്. ഭർത്താവ് പൂച്ചക്കാട്ടെ മുബിൻ (30), മക്കളായ അമീർ (മൂന്ന് ), അൻസാർ (ഒന്നര), ബന്ധു നബീസ(50) എന്നിവർക്ക് പരിക്കേറ്റത്. രാത്രി ഒരു മണിക്കായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിരുന്നു. രാത്രി ഒരു മണിയായിരുന്നുവെങ്കിലും രക്ഷാപ്രവർത്തനത്തിന് നാട്ടുകാർ ഉറക്കമൊഴിച്ച് സജീവമായുണ്ടായിരുന്നു. വീടെത്താൻ കിലോ മീറ്ററുകൾ മാത്രം ബാക്കിനിൽക്കെയാണ് ദാരുണമായ അപകടം.
ഈ സ്ഥലത്തിന് മീറ്ററുകൾക്കപ്പുറം കോയാ പള്ളിയുടെ മുന്നിലായിരുന്നു രണ്ടാമത്തെ അപകടം. അജാനൂർ പാലായി വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മലപ്പുറം സ്വദേശി മുസ്തഫയുടെ മകൻ മിജുവാദ് (14) ആണ് മരിച്ചത്. ഇക്ബാൽ ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാർഥിയാണ്. കൂട്ടുകാരൊന്നിച്ച് കോയപ്പള്ളിയിലെ പള്ളി കുളത്തിൽ കുളിച്ച് റോഡരികിലൂടെ നടന്നു പോകുന്നതിനിടെ മടിയൻ ഭാഗത്തുനിന്നു കാഞ്ഞങ്ങാടു ഭാഗത്തേക്ക് വേഗതയിൽ വരുകയായിരുന്ന ബൈക്കിടിക്കുകയായിരുന്നു. ഇതിനിടെ കൂടെയുണ്ടായിരുന്ന കൂട്ടുകാർ ഭയന്ന് ഓടിയതിനാൽ മരണപ്പെട്ട കുട്ടിയെ തിരിച്ചറിയാൻ വൈകി.
തിങ്കളാഴ്ച ഉച്ചക്ക് 12.30 മണിയോടെയാണ് അപകടം നടന്നത്. മൂന്ന് മണിക്കൂറോളം നീണ്ട അന്വേഷണത്തിനുശേഷമാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ പെരിയ പൂക്കളത്തെ ശരത്തിനെ (19) മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഒക്ടോബർ മാസം അവസാനം അതിഞ്ഞാലിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പന്ത്രണ്ട് വയസ്സുകാരൻ മരിച്ചിരുന്നു. ചുള്ളിക്കരയിലെ മുണ്ടപ്പുഴ ബിജു - സ്മിത ദമ്പതികളുടെ മകൻ ആഷിൽ ബിജു (12) ആണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.