കാഞ്ഞങ്ങാട്: സഹായിക്കാൻ ആരും തയാറാകാത്തതിനെത്തുടർന്ന് വാഹനാപകടത്തിൽപെട്ട് പരിക്കേറ്റയാൾ 20മിനിറ്റോളം നടുറോഡിൽ കിടന്നു. ഒടയംചാൽ സ്വദേശി ജോബിയാണ് (43) അപകടത്തിൽപെട്ടത്. കഴിഞ്ഞ ദിവസം പുലർച്ച അമ്പലത്തറയിലായിരുന്നു അപകടമുണ്ടായത്. പൂച്ച കുറകെ ചാടിയതാണ് അപകട കാരണം.
പരിക്കേറ്റ് റോഡിൽ കിടന്ന സ്കൂട്ടർ യാത്രക്കാരൻ അതുവഴി വന്ന മറ്റ് വാഹനയാത്രക്കാരോട് സഹായം അഭ്യർഥിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.സ്വകാര്യ ഗ്യാസ് ഏജൻസി മാനേജറായ ജോബി (43) മംഗളൂരുവിൽ യോഗത്തിൽ സംബന്ധിക്കാൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടതായിരുന്നു. ഏറെനേരത്തിനു ശേഷം അപകടവിവരമറിഞ്ഞെത്തിയ അമ്പലത്തറയിലെ ഗോൾഡൻ ബേക്കറി ഉടമ ഇല്യാസാണ് സ്വന്തം കാറിൽ ജോബിയെ ജില്ല ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.