കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. 2021ൽ 13 വയസ്സ് പ്രായമുള്ള പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്ലാച്ചിക്കര കൂരാംകുണ്ടിലെ വട്ടംതടത്തിൽ ഹൗസിൽ സിബി ജോസഫിനെയാണ് (55) ഹോസ് ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷൽ കോർട്ട് ജഡ്ജി സി. സുരേഷ്‌കുമാർ ശിക്ഷിച്ചത്.
പോക്സോ ആക്ട് പ്രകാരം വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്‌പെക്ടർ പി. ബാബുമോൻ അന്വേഷണം നടത്തി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.