കാഞ്ഞങ്ങാട്: ഇടതുപക്ഷത്തിന് ഫലസ്തീൻ പ്രശ്നം തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിന്റെയും ലീഗിന്റെയും ഫലസ്തീൻ പ്രേമം കഴിഞ്ഞതായും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. കാഞ്ഞങ്ങാട് ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റഫയിലെ കൂട്ടക്കുരുതിക്കെതിരെ ലോകവ്യാപകമായി പ്രതിഷേധമുയരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിനെതിരെ മഹിള അസോസിയേഷൻ, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംയുക്തമായാണ് ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തിയത്.
പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽനിന്ന് ആയിരങ്ങളെ അണിനിരത്തി ആരംഭിച്ച പ്രകടനം നോർത്ത് കോട്ടച്ചേരിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ. പത്മാവതി അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, ജനാർദനൻ, വി.വി. രമേശൻ, അഡ്വ. കെ. രാജ്മോഹൻ, പി. ബേബി, ബിബിൻരാജ് പായം, പി.പി. ശ്യാമളാദേവി, ടി.കെ. ചന്ദ്രമ്മ, കെ.വി. സുജാത, കെ. സബീഷ്, കെ.ആർ. അനിഷേധ്യ, വിഷ്ണു ചേരിപ്പാടി എന്നിവർ സംസാരിച്ചു. രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.