അ​മ്പ​ല​ത്ത​റ​യി​ലെ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി

കിടത്തി ചികിത്സക്കുള്ള സൗകര്യംകാത്ത് അമ്പലത്തറ ആയുർവേദ ഡിസ്പെൻസറി

കാ​ഞ്ഞ​ങ്ങാ​ട് : അ​മ്പ​ല​ത്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​നെ​സ് സെ​ന്റ​ർ അ​പ്​​ഗ്രേ​ഡ് ചെ​യ്ത് കി​ട​ത്തി​ചി​കി​ത്സ തു​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യം. പു​ല്ലൂ​ർ പെ​രി​യ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ പു​തി​യ കെ​ട്ടി​ടം വ​ന്ന​തോ​ടെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന പ​ഴ​യ കെ​ട്ടി​ടം ഇ​തി​നാ​യി ഉ​പ​യോ​​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം.

നേ​ര​ത്തേ മു​ത​ൽ ഇ​തി​നു​ള്ള ശ്ര​മം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക നൂ​ലാ​മാ​ല​ക​ളാ​ണ് ത​ട​സ്സ​മാ​കു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്റെ വ​ള​പ്പി​ലൂ​ടെ സ്കൂ​ളി​ലേ​ക്കും വെ​റ്ററിന​റി ഡി​സ്പെ​ൻ​സ​റി​യു​ടെ സ​ബ് സെ​ന്റ​റി​ലേ​ക്കും റോ​ഡു​ള്ള​ത് ചൂ​ണ്ടി​ക്കാ​ട്ടി അ​ക്ര​ഡി​റ്റേ​ഷ​നും ഇ​ല്ലാ​താ​ക്കി​യി​രു​ന്നു. ഈ ​പ്ര​ശ്നം വൈ​കാ​തെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. ആ​യു​ഷി​ന് കീ​ഴി​ൽ ജീ​വ​ന​ക്കാ​രെ​യും ല​ഭി​ക്കു​ന്ന​തോ​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​കാ​തെ​ത​ന്നെ കി​ട​ത്തി ചി​കി​ത്സ തു​ട​ങ്ങാ​നാ​കും.

ദി​വ​സ​വും 70ലേ​റെ രോ​​ഗി​ക​ൾ ചി​കി​ത്സ​തേ​ടി എ​ത്തു​ന്ന​താ​യി ഡോ. ​സി.​ബി. ദി​വ്യ പ​റ​ഞ്ഞു. ഡോ​ക്ട​ർ, ഫാ​ർ​മ​സി​സ്റ്റ്, അ​റ്റ​ൻ​ഡ​ർ, യോ​​ഗ ഇ​ൻ​സ്ട്ര​ക്ട​ർ ജീ​വ​ന​ക്കാ​രാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. പ​ക​ൽ ഒ​മ്പ​ത്​ മു​ത​ൽ ര​ണ്ടു​വ​രെ​യാ​ണ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​ത്. കോ​ടോം ബേ​ളൂ​ർ അ​ട​ക്ക​മു​ള്ള സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നെ​ല്ലാം ഇ​വി​ടേ​ക്ക് ആ​ളെ​ത്തു​ന്നു​ണ്ട്.

പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​പു​ര​ത്തും മ​റ്റൊ​രു ഡി​സ്പെ​ൻ​സ​റി​യു​ണ്ട്. വി​ദ​​ഗ്ധ ചി​കി​ത്സ​ക്ക് പ​ട​ന്ന​ക്കാ​ടേ​ക്കും മ​ടി​ക്കൈ​യി​ലേ​ക്കു​മാ​ണ് അ​യ​ക്കു​ക​യെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു. മ​ല​യോ​ര​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും പോ​കു​ന്ന പാ​ത​യോ​ര​ത്താ​ണ് സ്ഥാ​പ​ന​മെ​ന്ന​തി​നാ​ൽ വി​ക​സ​ന സാ​ധ്യ​ത ഏ​റെ​യാ​ണ്.

Tags:    
News Summary - Ambalathara Ayurveda Dispensary is waiting for inpatient treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.