കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഫ്രൂട്ട്സ് കച്ചവടക്കാരനായ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. കഴിഞ്ഞദിവസം വൈകീട്ടുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരുസംഘത്തിനെതിരെ ഹോസ്ദുർഗ് പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. ആക്രമണത്തിനിരയായി അബോധാവസ്ഥയിലായ യുവാവിനെ മംഗളൂരു ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. ആക്രമണത്തിൽ ബേക്കൽ മൗവ്വലിലെ അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷബീറിനാണ് അടിയേറ്റത്. മത്സ്യമാർക്കറ്റിലേക്ക് പോകുന്ന റോഡരികിൽ പഴക്കച്ചവടം നടത്തുന്നതിനിടെയാണ് ആക്രമണം. അടിയേറ്റ് അബോധാവസ്ഥയിലായി തലയിൽനിന്നും ചെവിയിൽനിന്നും രക്തം വാർന്നുകിടന്ന യുവാവിനെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴവർഗത്തിന്റെ വിലസംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് ഒരുസംഘം ആക്രമിക്കുകയായിരുന്നു. തർക്കത്തിലേർപ്പെട്ട യുവാവ് കൂടുതൽ ആളുകളെ വിളിച്ചുവരുത്തി ആക്രമിക്കു കയായിരുന്നു. പ്രതികളിലൊരാൾ സഹകരണാശുപത്രിയിൽ പൊലീസ് കാവലിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.