കാഞ്ഞങ്ങാട്: ബിന്ദുവിന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ നാടിന്റെ കൈത്താങ്ങ് വേണം. വെസ്റ്റ് എളേരി പഞ്ചായത്തിലെ താലോലപ്പൊയിലിലെ ഷിബു എന്ന ഷാജിയുടെ ഭാര്യ ബിന്ദുവാണ് മസ്തിഷ്ക സംബന്ധമായ അസുഖത്തെത്തുടർന്ന് വീട്ടിൽ കിടപ്പിൽ കഴിയുന്നത്. മൂന്നുവർഷം മുമ്പ് കണ്ണൂർ മിംസ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു.
24ന് വീണ്ടും മിംസിൽ ശസ്ത്രക്രിയക്ക് വിധേയയാകാനുള്ള തയാറെടുപ്പിലാണ്. ഇതുവരെയുള്ള ചെലവുകൾ സ്വയം വഹിച്ചാണ് ചികിത്സ നടത്തിയത്. ഇനിയൊരു ശസ്ത്രക്രിയ കൂടി നടത്താനുള്ള സാമ്പത്തിക ശേഷിയില്ലാതെ കുടുംബം പ്രയാസത്തിലാണ്. ഷാജി ബൈക്കിൽ മീൻ വിറ്റ് അതിജീവനം നടത്തുന്ന വ്യക്തിയാണ്. പരസഹായമില്ലാതെ നിത്യ കൃത്യങ്ങൾ പോലും നടത്താൻ കഴിയാത്ത ഭാര്യയുടെ അവസ്ഥ കാരണം മീൻ വിൽക്കാൻ പോകാൻ കഴിയാത്ത സ്ഥിതിയാണ് ഷാജിക്കുള്ളത്.
ഈ ദയനീയ അവസ്ഥയിൽ ബിന്ദുവിന്റെ ചികിത്സക്കുള്ള ചെലവ് കണ്ടെത്താൻ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കനിവ് ഭീമനടി രംഗത്തിറങ്ങിയിരിക്കുകയാണ്. ബിന്ദുവിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സുമനസുകൾ കനിയുമെന്ന പ്രതീക്ഷയാണ് കനിവിന്റെ പ്രവർത്തകർക്കുള്ളത്. ഭീമനടി ഫെഡറൽ ബാങ്കിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. നമ്പർ : 10790100170756 ഐ.എസ്.എഫ് കോഡ്: FDRL0001079.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.