കാഞ്ഞങ്ങാട്: സമയം അർധരാത്രി 12. രണ്ടു പേർ ബൈക്കിലെത്തി വിജനമായ റോഡരികിൽ ബൈക്ക് നിർത്തിയശേഷം തൊട്ടടുത്ത പറമ്പിലേക്ക് ഓടിക്കയറുന്നു. അൽപസമയത്തിനകം ഓടിയെത്തി ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടിച്ചുപോകുന്നു. കഴിഞ്ഞ ദിവസം ഹോസ്ദുർഗ് ആവിയിലെ ഒരു വീട്ടിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞതാണ് ദൃശ്യം. കുറുവ സംഘങ്ങളടക്കമുള്ള മോഷണസംഘങ്ങളുടെ പേടിപ്പെടുത്തുന്ന വാർത്തകൾക്കിടയിലാണ് ഇത്തരമൊരു ദൃശ്യം സി.സി.ടി.വി കാമറയിൽ പതിയുന്നത്.
വീടോ ആൾത്താമസമോ ഇല്ലാത്ത പറമ്പിൽ ആളനക്കമുള്ളത് സമീപത്തെ വീട്ടിലെ സ്ത്രീകൾ അറിഞ്ഞിരുന്നു. ഉടൻ അൽപമകലെയുള്ള സ്ഥലമുടമയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. പിറ്റേദിവസം രാവിലെ നാട്ടുകാർ ആളനക്കമുണ്ടായ പറമ്പ് പരിശോധിച്ചു.
ഒരിടത്ത് മണ്ണ് കുഴിച്ചതായി കാണപ്പെട്ടു. ഇവിടെ മണ്ണ് മാന്തി പരിശോധിച്ചപ്പോൾ എന്തൊക്കെയോ എഴുതിയ പൊതിച്ച തേങ്ങയും പ്ലാസ്റ്റിക് കുപ്പിയും കണ്ടെത്തി. കുപ്പിക്കുള്ളിൽ മന്ത്രവാദം നടത്തിയതെന്ന് കരുതുന്ന, തിരിച്ചറിയാനാവാത്ത വസ്തുവും കണ്ടെത്തി.
പരാതി നൽകണമെന്ന് നാട്ടുകാരിൽ അഭിപ്രായമുയർന്നെങ്കിലും സ്ഥലമുടമ അതിന് തയാറാകാത്തതിനാൽ പൊലീസിൽ പരാതിയെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.