കാഞ്ഞങ്ങാട്: ചന്ദനമരം ചെത്തിമിനുക്കുന്നതിനിടെ ഒരാളെ വനപാലകർ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പൊയിൽ പാടിത്തടത്തെ പി. രാമചന്ദ്രനാണ് (50) അറസ്റ്റിലായത്. കേസിൽ രണ്ടുപേരെ തിരയുകയാണെന്ന് വനപാലകർ പറഞ്ഞു. മുണ്ടോട്ട് പാടിതടത്തെ വീടിന്റെ പരിസരത്ത് നിന്നുമാണ് പിടികൂടിയത്.
അഞ്ചുകിലോ പച്ചയായതും ചെത്തിയതുമായ ചന്ദന മരക്കഷ്ണങ്ങൾ പിടികൂടി. കാഞ്ഞങ്ങാട് റേഞ്ച് ഓഫിസർ രാഹുൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബാബു ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ അനശ്വര, ജിതിൻ, ബാവിത്ത്, വാച്ചർ സുരേന്ദ്രൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. മറ്റൊരാളുടെ പറമ്പിൽ നിന്നും വേരോടെ പിഴുതുകൊണ്ട് വന്ന് ചെത്തി മിനുക്കിയെടുക്കുന്നതിനിടെയാണ് അറസ്റ്റ്. സ്ഥലമുടമ വനപാലകർ അറിയാതെ ചന്ദനമരം രാമചന്ദ്രന് വിൽപന നടത്തിയതാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ വ്യക്തമായി. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. സ്ഥലമുടമക്കെതിരെയും നടപടിയുണ്ടാവും. ചന്ദനമരം മുറിക്കാൻ ഉപയോഗിച്ച ആയുങ്ങളും പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.