കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകെൻറ വീടിനുനേരെ ബോംബേറ്. കാഞ്ഞങ്ങാടുനിന്ന് പ്രസിദ്ധീകരിക്കുന്ന 'ലേറ്റസ്റ്റ്' സായാഹ്ന പത്രത്തിെൻറ പത്രാധിപര്‍ അരവിന്ദന് മാണിക്കോത്തിെൻറ കാഞ്ഞങ്ങാട് കൊവ്വല്പള്ളിയിലുള്ള വീട്ടിനു നേരെയാണ് ബോംബെറിഞ്ഞത്. വെള്ളിയാഴ്ച രാത്രി 11.20ഒാടെയാണ് സംഭവം.
വീടിെൻറ ജനല്‍ ഗ്ലാസുകളും മറ്റും തകര്‍ന്നു. രണ്ട് ബൈക്കുകളിലായി വന്ന കറുത്ത വേഷമണിഞ്ഞവരാണ് ബോംബെറിഞ്ഞതെന്ന് അരവിന്ദന് മാണിക്കോത്ത് പറഞ്ഞു. ആര്‍ക്കും പരിക്കില്ല. സംഭവ സമയത്ത് അരവിന്ദന് മാണിക്കോത്തിെൻറ മകനും ഭാര്യയും അടക്കമുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. അരവിന്ദന് മാണിക്കോത്ത് തൊട്ടപ്പുറത്തുള്ള, കൊവ്വല്‍പള്ളിയിലെ അദ്ദേഹത്തിെൻറ പത്ര ഓഫിസിലായിരുന്നു.
അക്രമത്തില്‍ ജനല്‍ ചില്ലുകള്‍ പാടേ തകര്‍ന്നു. വീടിെൻറ ചുമരുകള്‍ക്കും കേടുപാടുകള്‍ പറ്റി. ശനിയാഴ്ച രാവിലെ 11.30ഓടെ ഡോഗ് സ്ക്വാഡെത്തി വീട് പരിശോധിച്ചു. പൊലീസ് നായ്, അക്രമികള്‍ വന്ന ഇടം വരെ പോയി. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരെത്തി ബോംബ് പതിച്ച സ്ഥലം പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.