കാഞ്ഞങ്ങാട്: ബാങ്ക് കൈവശപ്പെടുത്തിയ വീട് കുത്തിത്തുറന്ന് കവർച്ച. പെരിയാട്ടടുക്കത്താണ് സംഭവം. കേരള ബാങ്ക് കൈവശപ്പെടുത്തിയ വീടാണ് കുത്തിത്തുറന്നത്. പെരിയാട്ടടുക്കത്തെ ഹസൈനാറിന്റെ ഉടമസ്ഥതയിലായിരുന്ന വീടാണിത്. ടി.വി, ഗ്യാസ് സിലിണ്ടർ, വസ്ത്രങ്ങൾ എന്നിവ കവർന്നു. 15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീടിന്റെ പിൻഭാഗത്തെ വാതിലിൽ സീൽ ചെയ്ത സ്ക്രൂ അഴിച്ചുമാറ്റിയാണ് കവർച്ച നടത്തിയത്. കേരള ബാങ്ക് കാഞ്ഞങ്ങാട് ശാഖ സീനിയർ മാനേജർ അശോകന്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.