കാഞ്ഞങ്ങാട്: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡിൽ സീറ്റ് നിലനിർത്തി യു.ഡി.എഫ്. കാഞ്ഞങ്ങാട് നഗരസഭ 30ാം വാര്‍ഡ് ഒഴിഞ്ഞവളപ്പാണ് യു.ഡി.എഫ് നിലനിർത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ കെ.കെ. ബാബു 116 വോട്ടിന് എല്‍.ഡി.എഫിലെ കെ.വി. സുഹാസിനെ (സി.പി.എം) യാണ് പരാജയപ്പെടുത്തിയത്.
ബി.ജെ.പി സ്ഥാനാര്‍ഥി ടി.വി. പ്രശാന്തനാണ് മൂന്നാം സ്ഥാനം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.കെ. ബാബുവിന് 417 വോട്ടും സി.പി.എമ്മിലെ കെ.വി സുഹാസിന് 301 വോട്ടും ബി.ജെ.പിയിലെ പ്രശാന്തിന് 248 വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസിെൻറ സിറ്റിങ് സീറ്റായ ഒഴിഞ്ഞവളപ്പ് പിടിച്ചെടുക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും എല്ലാ അടവുകളും പയറ്റിയിരുന്നു. ചിട്ടയായ സംഘടന പ്രവര്‍ത്തനത്തിലൂടെ കാഞ്ഞങ്ങാട്ടെ തീരദേശ മേഖലയില്‍ ഒരിക്കല്‍ കൂടി കോൺഗ്രസ് അജയ്യരായി മാറി.
എ. ബാബു എന്ന സ്വതന്ത്രനെ അപരനാക്കി സി.പി.എം കെട്ടിയിറക്കിയെങ്കിലും ഇയാള്‍ക്ക് പന്ത്രണ്ട് വോട്ടാണ് കിട്ടിയത്.
റെബലായി രംഗത്തുവന്ന മുന്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് മധു ഏഴ് വോട്ടില്‍ ഒതുങ്ങി. യു.ഡി.എഫിലെ ബനീഷ് രാജ് 166 വോട്ടിെൻറ ഭൂരിപക്ഷം നേടിയാണ് കഴിഞ്ഞതവണ കൗൺസിലറായത്. ഇദ്ദേഹം മരിച്ചതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ ആ ഭൂരിപക്ഷം നിലനിർത്താൻ യു.ഡി.എഫിനായില്ല. ഭൂരിപക്ഷത്തിൽ 50വോട്ടിെൻറ കുറവാണ് ഉണ്ടായത്.
എന്നാൽ, സി.പി.എമ്മും ബി.ജെ.പിയും നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ചത് 217 വോട്ടായിരുന്നു. സി.പി.എമ്മിന് 237 വോട്ടായിരുന്നു ലഭിച്ചത്. ഉപതെരെഞ്ഞെടുപ്പിൽ 64 വോട്ടിെൻറ വർധന സി.പി.എമ്മിനുണ്ടായി. 80.7ശതമാനം ആയിരുന്നു ഇത്തവണ പോളിങ് . 1220 വോട്ടര്‍മാരില്‍ 985 പേര് വോട്ടു രേഖപ്പെടുത്തി.
ഒഴിഞ്ഞവളപ്പിലെ വിജയത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ബാബുവിനെ ആനയിച്ച് പ്രകടനവും തുടര്‍ന്ന് പൊതുയോഗവും നടത്തി. ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസല്‍, ജില്ല മുസ്ലിംലീഗ് സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, ഡി.സി.സി ജന.സെക്രട്ടറി പി.വി. സുരേഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന് ജോസഫ് എന്നിവർ പ്രകടനത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.