കാഞ്ഞങ്ങാട്: കെ.എസ്.എഫ്.ഇ ശാഖയിൽ വ്യാജരേഖകൾ ഉപയോഗിച്ച് 70 ലക്ഷം രൂപ തട്ടിയെടുത്ത എട്ടു പേർക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. മാലക്കല്ല് കെ.എസ്.എഫ്.ഇ ശാഖ മാനേജർ തലശ്ശേരി നെട്ടൂർ മന്നയാടെ ചന്ദ്രകാന്തന്റെ പരാതിയിലാണ് കേസ്.
ചിത്താരി വി.പി റോഡിലെ കെ.വി ഹൗസിൽ ഇസ്മായിൽ 38 മഡിയൻ റോഡിലെ മുഷറഫ മനസ്സിലെ ആയിഷ, വി.പി റോഡ് കെ.വി ഹൗസിലെ എം.കെ സഫിയ (63),എസ് എ. ഷഹാന ( 24), ബങ്കണ ഹൗസിലെ ബി.എ ജവാദ്, കെ.വി.ഹൗസിലെ സുഹറ, പള്ളിക്കര പള്ളിപ്പുഴ ഇംതിയാസ്, ചുള്ളിക്കര ജുനൈദ് മൻസിലിലെ സൽമാൻ ഫാരിസ് എന്നിവർക്കെതിരെയാണ് കേസ്. 2019 സെപ്റ്റംബർ 30 നാണ് സംഭവം. ചിട്ടിയിൽ നിന്നാണ് വായ്പകളെ ടുത്തത്. വ്യാജ ആധാരം, വ്യാജനികുതി രസീത്, വ്യാജ പൊസഷൻ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയാണ് പണം തട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.