ചീമേനി സഹ. ബാങ്കിൽ മുക്കുപണ്ട പണയത്തട്ടിപ്പ്

കാ​ഞ്ഞ​ങ്ങാ​ട്: ചീ​മേ​നി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ത്ത് മു​ക്കു​പ​ണ്ട വ​ള​ക​ൾ ന​ൽ​കി നാ​ലു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ര​ണ്ടു​പേ​ർ വ്യത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​ണ് ചീ​മേ​നി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ സാ​യാ​ഹ്ന ശാ​ഖ​യി​ൽ ത​ട്ടി​പ്പ് ന​ട​ത്താ​നെ​ത്തി​യ​ത്. ചീ​മേ​നി പെ​ട്ടി​ക്കു​ണ്ടി​ലെ രാ​ജേ​ഷ്, എ.​പി.​കെ.​അ​ഷ​റ​ഫ് എ​ന്നി​വ​രാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. രാ​ജേ​ഷ് ക​ഴി​ഞ്ഞ 29ന് 39.800 ​ഗ്രാം വ​രു​ന്ന അ​ഞ്ച് വ​ള​ക​ൾ സ്വ​ർ​ണ​മെ​ന്ന് പ​റ​ഞ്ഞ് ബാ​ങ്കി​ൽ പ​ണ​യ​പ്പെ​ടു​ത്തി 19,9000 രൂ​പ​യാ​ണ വാ​യ്പ​യെ​ടു​ത്ത​ത്. അ​ഷ​റ​ഫ് ക​ഴി​ഞ്ഞ മാ​സം 22ന് ​ഇ​തേ ബാ​ങ്കി​ൽ 40.300 ഗ്രാം ​തൂ​ക്കം വ​രു​ന്ന അ​ഞ്ച് മു​ക്കു​വ​ള​ക​ൾ ന​ൽ​കി 19,3000 രൂ​പ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്ക് മാ​നേ​ജ​ർ ടി.​വി. ര​ഞ്ജി​ത്ത് കു​മാ​റി​ന്റെ പ​രാ​തി​യി​ൽ ചീ​മേ​നി പൊ​ലീ​സ് ര​ണ്ട് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. സ​മാ​ന​മാ​യ ത​ട്ടി​പ്പ് ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു ബാ​ങ്കി​ലും ന​ട​ത്തി​യി​രു​ന്നു. ഈ ​കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Tags:    
News Summary - Co. Bank mortgage fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.