പിടികൂടിയ കോഴികൾ

കോഴിയങ്കം; ആറുപേർ പിടിയിൽ

കാഞ്ഞങ്ങാട്: റബർ തോട്ടത്തിൽ കോഴിയങ്കത്തിനിടെ ആറു പേർ പൊലീസ് പിടിയിലായി. 10 കോഴികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്യോട്ട് സ്വദേശി ശ്രീനാഥ് (26), കുണ്ടംകുഴിയിലെ ജനാർദനൻ (49), വേലേശ്വരത്തെ തേജസ് (26), പാക്കം സ്വദേശി ഉദയൻ (34), പാക്കം സ്വദേശി മണികണ്ഠൻ (42), പെരളടുക്കത്തെ രഞ്ജിത്ത് (23) എന്നിവരെ ബേഡകം എസ്.ഐ എം.ഗംഗാധരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ആയംകടവ് പാലത്തിന് സമീപത്തു നിന്നാണ് ഇവരെ പിടികൂടിയത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സൂരജ്, രാജേഷ്, പ്രദീപ് കുമാർ, പ്രസാദ് എന്നിവരും പരിശോധനയിൽ പങ്കാളികളായി.

Tags:    
News Summary - chick fight-Six people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.