കാഞ്ഞങ്ങാട്: കച്ചവടം കൂട്ടാനായി ജ്യൂസിനൊപ്പം നിരോധിത പാൻ ഉൽപന്ന വിൽപന. കടയിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹോസ്ദുർഗ് മീനാപ്പീസിനടുത്ത് പ്രവർത്തിക്കുന്ന ജ്യൂസ് കടയിലെ ജീവനക്കാരൻ ഹോസ്ദുർഗ് മീനാപ്പീസ് കടപ്പുറത്തെ അബ്‌ദുൽ സത്താറാണ് (48) അറസ്റ്റിലായത്. കടയിൽ ജ്യൂസ് കുടിക്കാനായി ദൂരസ്ഥലങ്ങളിൽനിന്നും വിദ്യാർഥികൾ അടക്കമുള്ള ആളുകൾ എത്തുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കടയിൽ കഴിഞ്ഞ കുറച്ചു ദിവസമായി പൊലീസ് നിരീക്ഷണം നടത്തിവരികയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ.പി. ഷൈനിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കടയിലെ ജീവനക്കാരുടെ കൈയിൽനിന്ന് നിരോധിത പാൻ ഉൽപന്നമായ 'കൂൾ' കണ്ടെത്തി. പൊലീസ് കേസെടുത്തു. കടയുടെ ലൈസൻസ് റദ്ദാക്കാൻ നഗരസഭക്കു റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.