കാഞ്ഞങ്ങാട്: കോൺഗ്രസ് മുക്ത ഭാരതം ബി.ജെ.പിയുടെ ലക്ഷ്യമാണെങ്കിൽ കോൺഗ്രസ് മുക്ത കേരളമാണ് സി.പി.എം ലക്ഷ്യംവെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ഈയൊരു ലക്ഷ്യത്തിനുവേണ്ടി ഭൂരിപക്ഷ - ന്യൂനപക്ഷ സംഘടനകളെ കൂട്ടുപിടിക്കുന്നു. പ്രത്യയശാസ്ത്രപരമായ അടിത്തറയാണ് കോൺഗ്രസിെന്റ ശക്തി. ഫാഷിസത്തിനെതിരെ ഈ പാർട്ടിയെന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിെൻറ 137 ാം ജന്മദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് പി.ടി. തോമസ് നഗറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ശക്തമായി തിരിച്ചു വരും. കേരളത്തിലുടനീളം സമുദായ പ്രീണനമാണ് സി.പി.എം ഉന്നംവെക്കുന്നത്. മുസ്ലിം ലീഗ് ദുർബലമായാൽ തീവ്രവാദ സംഘടനകൾ വളരും. അവരെ വളർത്താനാണ് സി.പി.എം ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ടി. സിദീഖ് എം.എൽ.എ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.കെ. രാഘവൻ എം.പി, അഡ്വ. സോണി സെബാസ്റ്റ്യൻ, ബാലകൃഷ്ണ പെരിയ, ഗോവിന്ദൻ നായർ, ഹക്കീം കുന്നിൽ, പി.വി. സുരേഷ് എന്നിവർ സംസാരിച്ചു. എൻ.സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.