കാഞ്ഞങ്ങാട്: ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ട മടിക്കൈ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. പുതിയകോട്ട വിനായക ജങ്ഷന് സമീപത്തെ ഹോട്ടലിൽ മടിക്കൈ മേക്കാട്ട് സ്കൂളിന് സമീപത്തെ അരീക്കര അനൂപാണ് (35) മരിച്ചത്. ഗുരുതരമായ കരൾരോഗത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമികവിവരം. ഛർദിച്ച രക്തമാണ് സമീപം കണ്ടതെന്നാണ് പ്രാഥമിക നിഗമനം. തലയിൽ കണ്ട മുറിവ് മരണത്തിന് കാരണമാകുന്നതല്ലെന്നാണ് കണ്ടെത്തൽ.
വീഴ്ചയിലോ മറ്റോ സംഭവിച്ചതാകാമെന്നാണ് നിഗമനം. കഴിഞ്ഞദിവസം രാത്രിയാണ് ഹോട്ടൽമുറിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടത്. അനൂപ് ഈ ഹോട്ടലിലെ റിസപ്ഷൻ ജീവനക്കാരനാണ്. എന്നാൽ, പത്ത് ദിവസത്തോളമായി യുവാവ് ജോലിയിൽ പ്രവേശിച്ചിരുന്നില്ല. കുറച്ചുദിവസമായി അനൂപ് ഇവിടെ താമസിക്കുകയായിരുന്നു.
മൃതദേഹത്തിനരികിൽ രക്തം ഒഴുകിയനിലയിൽ കണ്ടതും തലക്ക് മുറിവ് കാണപ്പെട്ടതും ദുരൂഹതയുയർത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.