കാഞ്ഞങ്ങാട്: വീട്ടമ്മയെ പീഡിപ്പിച്ച് കാല്‍ലക്ഷം രൂപയുമായി യു.എ.ഇയിലേക്ക് കടന്ന കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശിയെ ഇൻറര്‍പോള്‍ സഹായത്തോടെ പിടികൂടി. കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി മുസാഫിര്‍ അലിയെയാണ് (26) പിടികൂടിയത്. 2018ല്‍ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഭര്‍തൃമതിയായ 35കാരിയെ യുവാവ് വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. യുവതിയുടെ വീട്ടില്‍നിന്ന് കാല്‍ ലക്ഷം രൂപ മോഷ്ടിച്ചാണ് യുവാവ് സ്ഥലംവിട്ടത്.
ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ യുവാവ് ഗള്‍ഫിലേക്ക് കടന്നു. പിന്നീട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യു.എ.ഇയുമായുള്ള കുറ്റവാളികളെ കൈമാറല്‍ നിയമം അനുസരിച്ച് ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയായ സി.ബി.ഐ മുഖാന്തരമാണ് ഇൻറര്‍പോളിനെ സമീപിച്ചത്. ഹോസ്ദുര്‍ഗ് എസ്.ഐ ശ്രീജേഷ്, എ.എസ്.ഐ വിനയന്‍ എന്നിവര്‍ പ്രതിയെ സി.ബി.ഐ നിന്ന് കസ്റ്റഡിയില്‍വാങ്ങി കാഞ്ഞങ്ങാട്ടെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.