കാഞ്ഞങ്ങാട്: ഓട്ടോ ഡ്രൈവർക്ക് ഹെൽമറ്റ് ധരിച്ചില്ലെന്ന കുറ്റം ചുമത്തി മോട്ടോർ വാഹന വകുപ്പിന്റെ പിഴ. നർക്കിലക്കാട് സ്റ്റാൻഡിലെ ഡ്രൈവർ മുണ്ട്യക്കാൽ പ്രസാദിനാണ് വിചിത്ര നോട്ടീസ് ലഭിച്ചത്. വാഹന വകുപ്പ് നൽകിയ വാഹനങ്ങളുടെ വിശദവിവരം ശരിയാണെങ്കിലും ഹെൽമറ്റ് ധരിച്ചിട്ടില്ലെന്ന കുറ്റമാണ് ചുമത്തിയത്. 500 രൂപ പിഴ അടക്കാനും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കാര്യമറിയുന്നത്.
അക്ഷയ കേന്ദ്രത്തിൽ ഓട്ടോയുടെ ടാക്സ് അടക്കാൻ പോയപ്പോഴാണ് ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപ പിഴ കൂടി അടക്കാനുണ്ടെന്ന് പറഞ്ഞത്. ഇതിന്റെ രേഖ എടുത്തപ്പോഴാണ് ഹെൽമറ്റ് ധരിക്കാത്തതിനാണ് പിഴ ചുമത്തിയതെന്ന് മനസ്സിലായതെന്ന് പ്രസാദ് പറഞ്ഞു.
പ്രസാദിന്റെ ഓട്ടോ നമ്പർ ഉൾപ്പെടെ എല്ലാ രേഖകളും മേൽ വിലാസവും നോട്ടിസിലുണ്ട്. എന്നാൽ ചിത്രം ബൈക്കിന്റെതാണ്. കുറ്റം ഹെൽമറ്റ് ധരിച്ചില്ലെന്നതും. ടാക്സ് അടച്ചെങ്കിലും പ്രസാദ് പിഴ അടച്ചിട്ടില്ല. എ.ഐ കാമറ പകർത്തിയ ചിത്രത്തിനാണോ പിഴയെന്നും ഇദ്ദേഹത്തിനറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.