ഡോ​ക്ട​ർ​ക്ക് സ്ത്രീ​ധ​ന പീ​ഡ​നം; ഭ​ർ​ത്താ​വ​ട​ക്കം നാ​ലു പേ​ർ​ക്കെ​തി​രെ കേ​സ്

കാ​ഞ്ഞ​ങ്ങാ​ട്: സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഡോ​ക്‌​ട​റെ നാ​ട്ടി​ലും വി​ദേ​ശ​ത്തും പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നും ബ​ന്ധു​ക്ക​ൾ​ക്കു മെ​തി​രെ ഹോ​സ്‌​ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​ട​ന്ന​ക്കാ​ട് ഐ​ങ്ങോ​ത്തെ ഡോ. ​അ​മ്പി​ളി സു​ധാ​ക​ര​ന്റെ (29) പ​രാ​തി​യി​ലാ​ണ് കേ​സ്.

ഭ​ർ​ത്താ​വ് പ​യ്യ​ന്നൂ​ർ കോ​റോം​ച്ച കൂ​ർ​ക്ക​ര കൊ​ഴു​ത്ത​ല വീ​ട്ടി​ൽ ജി​തി​ൻ (33), പി​താ​വ് രാ​മ​ച​ന്ദ്ര​ൻ (70), മാ​താ​വ് ഉ​ഷ (62), സ​ഹോ​ദ​രി അ​ച്ചു എ​ന്ന സു​ചി​ത്ര (35) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. 2021 ഡി​സം​ബ​ർ 31 നാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. പി​ന്നീ​ട് അ​മ്പി​ളി ഭ​ർ​ത്താ​വി​നോ​ടൊ​പ്പം ജോ​ലി​സ്ഥ​ല​മാ​യ നെ​ത​ർ​ലാ​ൻ​ഡ്സിലേ​ക്ക് പോ​യി. വി​ദേ​ശ​ത്തു​വെ​ച്ചും പി​ന്നീ​ട് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന​പ്പോ​ഴും പീ​ഡ​നം തു​ട​രു​ക​യാ​യി​രു​ന്നു. ഭ​ർ​തൃവീ​ട്ടി​ൽ എ​ത്തി​യ​തോ​ടെ ഭ​ർ​ത്താ​വി​നോ​ടൊ​പ്പം മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​രി​യുംചേ​ർ​ന്ന് കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് പീ​ഡി​പ്പി​ച്ചു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Dowry harassment for doctor; Case against four persons including husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.