വിദ്യാലയത്തിലെ ലഹരി ഉപയോഗം: മുഖ്യമന്ത്രിക്ക് സന്ദേശമയച്ചു

കാഞ്ഞങ്ങാട്: ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലഹരി നിർമാർജന സമിതി മുഖ്യമന്ത്രിക്ക് ഇ-മെയിൽ സന്ദേശം അയച്ചു. ജില്ല പ്രസിഡന്റ് മൂസ പാട്ടില്ലം അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഡോ. ടി.എൻ. സുരേന്ദ്രനാഥ്‌, ജില്ല സീനിയർ വൈസ് പ്രസിഡന്റ് ജോസ് മാവേലി, നീലേശ്വരം നഗരസഭ കൗൺസിലർ ഇ. സജീർ, മുഹമ്മദ് സഹദി ,അബ്ദുൽ റഹ്മാൻ സെവൻസ്റ്റാർ, മുഹമ്മദ് മൻസൂർ, എം.എ. മൂസ മൊഗ്രാൽ, കരീം കുശാൽനഗർ, രവീന്ദ്രൻ മുങ്ങത്ത്, ഹമീദ് ചേരങ്കി, വിജയൻ മണിയറ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Drug use in schools Message to Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.