കാഞ്ഞങ്ങാട്: പൊലീസ് നടത്തിയ വ്യാപക ലഹരി റെയ്ഡിൽ മുപ്പതോളം പേർ കുടുങ്ങി. സ്പെഷൽ ഡ്രൈവായി ജില്ലയാകെ പൊലീസ് പരിശോധന നടന്നു. മിക്ക പൊലീസ് സ്റ്റേഷനുകളിലും ഒന്നിൽക്കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാവിലെ മുതൽ പരിശോധന നടന്നു. കടകളിൽനിന്ന് നിരോധിത പാൻമസാലകൾ പൊലീസ് പിടികൂടി കേസെടുത്തു. കുട്ടികൾക്ക് ഉൾപ്പെടെ വിൽക്കാൻ സൂക്ഷിച്ച ലഹരി പാക്കറ്റുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
അടുത്തകാലത്ത് ജില്ലയിൽ നടന്ന വലിയ ലഹരി റെയ്ഡായിരുന്നു കഴിഞ്ഞദിവസം നടന്നത്. പ്രധാനമായും കർണാടയിൽനിന്നുമാണ് പാൻമസാല പാക്കറ്റുകൾ ജില്ലയിലെത്തുന്നത്. ഒരു രൂപ, രണ്ട് രൂപ മുതൽ അഞ്ചുരൂപ വരെ മാത്രം കർണാടകയിൽ വിലയുള്ള ലഹരി പാക്കറ്റുകൾ അതിർത്തി കടന്നെത്തുമ്പോൾ 10ഉം 50ഉം രൂപ വരെ ലാഭം ലഭിക്കുന്നു. കൊള്ളലാഭം മുന്നിൽക്കണ്ടാണ് പലരും ഇത് വിൽക്കുന്നത്. പിടിക്കപ്പെട്ടാൽ പിഴയടച്ച് രക്ഷപ്പെടാമെന്ന ആശ്വാസവും ഇവർക്കുണ്ട്. പ്രത്യേക ഓപറേഷൻ പ്ലാൻ തയാറാക്കിയായിരുന്നു പൊലീസ് കഴിഞ്ഞദിവസം ലഹരിവേട്ട നടത്തിയത്. അതിനിടെ ഓണം മുൻനിർത്തി ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കി. അതിർത്തി പൊലീസ് സ്റ്റേഷനുകളിൽ പരിശോധന ശക്തമാണ്. കർണാടകയിൽനിന്ന് വരുന്ന വാഹനങ്ങൾ കർശന പരിശോധന നടത്തുന്നുണ്ട്. രാജപുരം പൊലീസ് പാണത്തൂർ ഭാഗത്തും മഞ്ചേശ്വരം പൊലീസും പരിശോധന ശക്തമാക്കി. ഓണം മുൻനിർത്തി മയക്കുമരുന്ന്, ലഹരി, മദ്യം എന്നിവ കടത്തുന്നത് കണ്ടെത്താനാണ് പ്രധാനമായും പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.