സാബിർ

വഴിയാത്രക്കാരനെ ഇടിച്ചിട്ട ബൈക്ക് യാത്രികനിൽനിന്ന് മയക്കുമരുന്ന് പിടികൂടി

കാഞ്ഞങ്ങാട്: യുവാവിനെ ഇടിച്ചിട്ട ബൈക്ക് യാത്രക്കാരനിൽനിന്ന് പൊലീസ് മയക്കുമരുന്ന് പിടിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ മംഗളൂരുവിലേക്ക് മാറ്റി. കഴിഞ്ഞദിവസം രാത്രി കോട്ടിക്കുളം തൃക്കണ്ണാട് ക്ഷേത്രത്തിനു സമീപമാണ് അപകടം.

കാൽനട യാത്രക്കാരനെ ഇടിച്ച് അപകടം വരുത്തിയ മോട്ടോർ ബൈക്ക് ഓടിച്ചിരുന്നരുന്നയാളിൽനിന്ന് 13.39 ഗ്രാം എം.ഡി.എം.എയാണ് ബേക്കൽ പൊലീസ് പിടികൂടിയത്. ബൈക്ക് ഓടിച്ചിരുന്നയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

പയ്യന്നൂർ പെരുമ്പ സ്വദേശി എസ്.സി. അബ്ദുൽ സാബിറാണ് (36) അറസ്റ്റിലായത്. അപകടത്തിൽ പരിക്ക് കോട്ടിക്കുളം ബീച്ച് റോഡിലെ അനൂപിനാണ് പരിക്കേറ്റത്.

ബേക്കൽ എസ്.ഐ എം. രജനീഷ്, എസ്.ഐ കെ.സാലിം എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സന്തോഷ്‌ കെ. ഡോൺ സനീഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ഹരീഷ് വർമ, റിനീത്, സാനിഷ്, സരീഷ് എന്നിവരുമുണ്ടായിരുന്നു.

Tags:    
News Summary - Drugs were seized from the biker who hit the passerby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.