കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം എല്‍.ഡി.എഫ് സ്ഥാനാർഥി ഇ. ചന്ദ്രശേഖരന് സമ്മാനിച്ചത് അഞ്ച് പഞ്ചായത്തുകളിലെയും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെയും വോട്ട് വർധനയാണ്. ഇതിൽ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമായ മടിക്കൈ പഞ്ചായത്തിലാണ് ഇ. ചന്ദ്രശേഖരന് കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്. നേരത്തേ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരെൻറ സ്ഥാനാർഥിത്വത്തെ ചൊല്ലി സി.പി.ഐയിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ എൽ.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം കൺവീനർ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.
10 ബ്രാഞ്ച് കമ്മിറ്റികളും രണ്ട് ലോക്കൽ കമ്മിറ്റികളും ഇ. ചന്ദ്രശേഖരനെതിരെ രംഗത്തുണ്ടായിരുന്നു. മടിക്കൈ, കോടോം ബേളുര്‍, പനത്തടി, കിനാനൂര്‍ കരിന്തളം, അജാനൂര്‍ പഞ്ചായത്തുകളില്‍ വ്യക്തമായ മുന്നേറ്റം നേടാന്‍ എല്‍ഡി.എഫിന് സാധിച്ചു. മടിക്കൈയിൽ 9889 ആണ് ഭൂരിപക്ഷം. യു.ഡി.എഫ് സ്ഥാനാർഥി പ്രദേശം ഉള്‍പ്പെടുന്ന അജാനൂര്‍ പഞ്ചായത്തില്‍പോലും അദ്ദേഹത്തിന് വോട്ട് വര്‍ധിപ്പിക്കാനായില്ല. ഇ. ചന്ദ്രശേഖരന്‍ അജാനൂര്‍ പഞ്ചായത്തിന്‍ 14,363 വോട്ടുകള്‍ നേടിയപ്പോള്‍ യു.ഡി. എഫ് സ്ഥാനാർഥി പി.വി. സുരേഷിന് 10561 വോട്ടുകള്‍കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.
3802 വോട്ടിെൻറ വ്യക്തമായ ലീഡ് ചന്ദ്രശേഖരന് അജാനൂരില്‍ ലഭിച്ചു. മടിക്കൈയില്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥി 11,395 വോട്ട് നേടിയപ്പാള്‍ ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. എന്‍.ഡി.എ സ്ഥാനാർഥി ബല്‍രാജ് 2388 വോട്ടുകള്‍ നേടി. യു.ഡി.എഫ് സ്ഥാനാർഥിക്ക് 1506 വോട്ട് മാത്രമേ നേടാനായുള്ളൂ. കോടോം ബേളൂരില്‍ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ഇത്തവണ 5359 വോട്ടിെൻറ ഭൂരിപക്ഷമാണ് ലഭിച്ചത്. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലും സ്ഥിതി ഒട്ടും മാറിയില്ല. ഇവിടെ 4280 വോട്ടിെൻറ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. ഇവിടെ ചന്ദ്രശേഖരന്‍ 10,398 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പി.വി. സുരേഷ് 6118 വോട്ടും ബല്‍രാജ് 1306 വോട്ടും നേടി.
പനത്തടി പഞ്ചായത്തിലും എൽ.ഡി.എഫ് സ്ഥാനാർഥി വ്യക്തമായ ഭൂരിപക്ഷം കരസ്ഥമാക്കി. ഇവിടെ 3497 വോട്ടിെൻറ ഭൂരിപക്ഷമാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഇവിടെ 2959 വോട്ടുകളുടെ ഭൂരിപക്ഷമാണുണ്ടായത്. 7453 വോട്ടുകള്‍ പനത്തടി പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ലഭിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാർഥി പി.വി. സുരേഷ് 3956 വോട്ട് നേടി. എന്‍.ഡി.എ സ്ഥാനാർഥിക്ക് 1984 വോട്ടുകള്‍ ലഭിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലും എൽ.ഡി.എഫ് 2734 വോട്ടിെൻറ മേൽക്കൈ നേടി. ഇ ചന്ദ്രശേഖരന്‍ 18,362 വോട്ട് നേടിയപ്പോള്‍ പി.വി. സുരേഷിന് 15,628 വോട്ടും ബല്‍രാജ് 6044 വോട്ടും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.