കാഞ്ഞങ്ങാട്: ജില്ലയിൽ എട്ട് എസ്.ഐ മാരെ സ്ഥലം മാറ്റി. ജില്ല പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്. ഹോസ്ദുർഗിൽ നിന്നും കെ.പി. സതീശനെ ചന്തേരയിലേക്കും ചന്തേരയിൽ നിന്നും എം.വി. ശ്രീദാസിനെ ഹോസ്ദുർഗിലും നിയമിച്ചു. ബദിയഡുക്കയിൽ നിന്നും കെ.പി. വിനോദ് കുമാറിനെ കാസർകോട് ടൗണിലേക്കും കാസർകോട് നിന്നും വിഷ്ണു പ്രസാദിനെ വിദ്യാനഗറിലേക്കും മാറ്റി. സി. രമേഷിനെയും കെ. പ്രശാന്തിനെയും മഞ്ചേശ്വരത്തേക്കും മഞ്ചേശ്വരത്ത് നിന്നും പി.ബി. അനൂപിനെയും എ. അൻസാറിനെയും ബദിയഡുക്കയിലേക്കും മാറ്റിനിയമിച്ചു. ഒരേ സ്റ്റേഷനിൽ രണ്ട് വർഷം പൂർത്തിയാക്കിയവരെ ഉൾപ്പെടെയാണ് സ്ഥലം മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.