വൈ​ദ്യു​തി ഓ​ട്ടോ വി​ൽ​പ​ന: തു​ക​യും ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കാ​ൻ വി​ധി

കാ​ഞ്ഞ​ങ്ങാ​ട്: ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വൈ​ദ്യു​തി ഓ​ട്ടോ വി​ൽ​പ​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ക​മ്പ​നി​യും വി​ത​ര​ണ സ്ഥാ​പ​ന​വും ചേ​ർ​ന്ന് തു​ക തി​രി​ച്ചു​ന​ൽ​കാ​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും വി​ധി. ക​ണ്ണൂ​ർ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മീ​ഷ​ന്റെ​താ​ണ് വി​ധി. ക​രി​വെ​ള്ളൂ​ർ ആ​ണൂ​രി​ലെ ടി.​കെ. അ​ബ്ദു​ൽ ഖാ​ദ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

ഓ​ട്ടോ വാ​ങ്ങാ​ൻ ന​ൽ​കി​യ 2.60 ല​ക്ഷം രൂ​പ​യും കോ​ട​തി ചെ​ല​വാ​യ 5000 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 25,000 രൂ​പ​യും ന​ൽ​ക​ണ​മെ​ന്നാ​ണ് വി​ധി. വാ​ഹ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി കേ​ടു​പാ​ട് ഇ​ല്ലാ​താ​ക്ക​ണം.

വാ​ഹ​ന​ത്തി​ന്റെ ബാ​റ്റ​റി ഒ​രു സ്റ്റാ​ൻ​ഡേ​ർ​ഡ് മോ​ഡ​ൽ ഉ​പ​യോ​ഗി​ച്ച് മാ​റ്റ​ണം. അ​റ്റ​കു​റ്റ​പ്പ​ണി​ക്കോ സ്‌​പെ​യ​ർ പാ​ർ​ട്‌​സു​ക​ൾ​ക്കോ ഒ​രു ഫീ​സും ഈ​ടാ​ക്കാ​തെ പ​രാ​തി​ക്കാ​ര​ന് കൈ​മാ​റ​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. വി​ധി​പ്പ​ക​ർ​പ്പ് ല​ഭി​ച്ച തീ​യ​തി മു​ത​ൽ ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ ഉ​ത്ത​ര​വ് പാ​ലി​ക്ക​ണ​മെ​ന്നു​മു​ണ്ട്. പ​രാ​തി​ക്കാ​ര​നു​വേ​ണ്ടി അ​ഡ്വ. കെ. ​സു​രേ​ഷ് ന​മ്പ്യാ​ർ ഹാ​ജ​രാ​യി.

Tags:    
News Summary - ELECTRIC AUTO SALES: JUDGMENT TO AWARD MONEY AND DAMAGES

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.