കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ ആവശ്യങ്ങൾ, പ്രത്യേകിച്ച് ചികിത്സ സൗകര്യങ്ങൾ അടിയന്തരമായി ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാഞ്ഞങ്ങാട് അമ്പലത്തറയിൽ എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി പ്രവർത്തിക്കുന്ന സ്നേഹവീട്ടിൽ ദുരിതബാധിതരെ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.ദുരിതബാധിതരുടെ ഏതാവശ്യത്തിനും കൂടെയുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. മുൻ ജില്ല കലക്ടർ ഡോ. സജിത് ബാബുവിെൻറ നിലപാടുകൾ ദുരിതബാധിതരുടെ പ്രശ്നങ്ങൾ കൂടുതൽ പ്രതിസന്ധിയിൽ എത്തിക്കുകയായിരുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അരവിന്ദൻ, മുനീസ അമ്പലത്തറ, ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ, കെ. കൊട്ടൻ എന്നിവർ സംസാരിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരും അമ്മമാരും പ്രതിപക്ഷ നേതാവിനെ കാണാനെത്തി സങ്കടങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.