കാഞ്ഞങ്ങാട്: കളിയാട്ടത്തിനും ഉത്സവങ്ങൾക്കായും ഇറക്കിയ കളിപ്പാട്ടങ്ങൾ പൊടിപിടിച്ചു കിടക്കാൻ തുടങ്ങിയതോടെ കടക്കെണിയിലായി ഫാത്തിമ.
നിറം മങ്ങി പൊടിഞ്ഞ് ഇല്ലാതാവുകയാണ് കളിപ്പാട്ടങ്ങൾ. ചെറുവത്തൂർ സ്വദേശിനി ഫാത്തിമക്കു മുന്നിൽ കോവിഡ് കാലം സൃഷ്ടിച്ചത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. എല്ലാ മേഖലയിലും സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചുവെങ്കിലും ഉത്സവപ്പറമ്പിലെ കച്ചവടക്കാർക്ക് കച്ചവടം ചെയ്യാനുള്ള ഇളവുകൾ ലഭിച്ചത് അടുത്തിടെയാണ്.
ചിലതൊക്കെ ഒന്നര വർഷം കഴിഞ്ഞിട്ടും ഉത്സവപ്പറമ്പിൽതന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. സാധനങ്ങളെല്ലാം 90ശതമാനവും പൊടിപിടിച്ച് ഇല്ലാതായി. ജിവിതം ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയില്ലെന്നും ഫാത്തിമ വേദനയോടെ പറയുന്നു.
കോവിഡ് മഹാമാരി നിമിത്തം കേരളത്തിലെ ആയിരക്കണക്കിന് ഉത്സവക്കച്ചവടക്കാരും അവരുടെ കുടുംബങ്ങളും നിത്യദുരിതത്തിലാണ്. ഫോൺ വിളികൾ വന്നുകൊണ്ടേയിരിക്കുന്നു. വായ്പ നൽകിയവർ പണം തിരികെ ചോദിച്ചാണ് വിളിക്കുന്നത്. ബാങ്കിൽനിന്ന് കടമെടുത്തവരും ധാരാളമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.