കാഞ്ഞങ്ങാട്: വയോധികയിൽനിന്ന്് ഒന്നര കിലോയോളം വരുന്ന സ്വർണാഭരണങ്ങളും ഒരു കോടിയോളം രൂപയും തട്ടിയെടുത്തു. വയോധികയുടെ പരാതിയിൽ ഭർത്താവിന്റെ സുഹൃത്തിെന്റയും ഇയാളുടെ ഭാര്യയുടെയും പേരിൽ രാജപുരം പൊലീസ് കേസെടുത്തു. തൃശൂർ പാലിയം റോഡിലെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഭാസ്കരന്റെ ഭാര്യ ജയബി(75) നൽകിയ പരാതിയിൽ പനത്തടി മാനടുക്കത്തെ ഉണ്ണികൃഷ്ണൻ നായർ, ഭാര്യ സരസ്വതി എന്നിവർക്കെതിരെയാണ് കേസ്.
2019 ജനുവരി മുതൽ 2022 ഡിസംബർ വരെയുള്ള കാലയളവിൽ ഭർത്താവിന്റെ സുഹൃത്തും വൈദ്യരുമായ ഉണ്ണികൃഷ്ണൻ നായർ പരാതിക്കാരിയുടെ ഭർത്താവിന്റെ മരണശേഷം മാനടുക്കത്തെ ഇയാളുടെ വീട്ടിൽ താമസിപ്പിച്ചു. ചികിൽസ നടത്താനായിരുന്നു താമസിപ്പിച്ചത്. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നശേഷം ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ പലതവണ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വഴി ഒരു കോടിയോളം രൂപ ഉണ്ണിക്കൃഷ്ണൻ നായർ കൈപ്പറ്റി. വയോധികയുടെ കൈവശമുണ്ടായിരുന്ന 75 ലക്ഷം രൂപ വില വരുന്ന ഒന്നര കിലോയോളം സ്വർണാഭരണങ്ങളും തട്ടിയെടുത്തുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.