കാഞ്ഞങ്ങാട്: വീട്ടുമുറ്റം വൃത്തിയാക്കുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്നും രണ്ടംഗസംഘം മൂന്നരപവെൻറ സ്വര്‍ണമാല പറിച്ചെടുത്ത് രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍കാവിന് സമീപത്തെ വാടക വീട്ടില്‍ താമസിക്കുന്ന ഷേര്‍ളി ജോണിെൻറ കഴുത്തില്‍നിന്നാണ് സ്വര്‍ണമാല പൊട്ടിച്ചെടുത്തത്.
ബുധനാഴ്ച രാവിലെ 6.30ഒാടെയാണ് സംഭവം. ഷെര്‍ളി മുറ്റമടിച്ചുകൊണ്ടിരിക്കെ ഗേറ്റ് കടന്ന് അകത്തേക്കുകടന്ന യുവാവ് വഴി ചോദിക്കുകയും പെട്ടെന്ന് സ്വര്‍ണമാല പൊട്ടിച്ച് ഓടുകയുമായിരുന്നു.
ഷെര്‍ളി പിന്നാലെ ഓടിയെങ്കിലും ഗേറ്റിന് പുറത്ത് കാത്തുനിന്ന മറ്റൊരു യുവാവിെൻറ ബൈക്കില്‍ കയറി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ബൈക്ക് കാഞ്ഞങ്ങാട് ഭാഗത്തേക്കാണ് പോയതെന്ന് ഷെര്‍ളി പറഞ്ഞു.
ഷെര്ളിയുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപപ്രദേശത്തെ സി.സി.ടി.വികൾ പൊലീസ് പരിശോധിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.