ട്രെയിൻ നീങ്ങുന്നതിനിടെ ചാടിയിറങ്ങി; യുവതിക്ക് പരിക്ക്

കാ​ഞ്ഞ​ങ്ങാ​ട്: ട്രെ​യി​ൻ നീ​ങ്ങു​ന്ന​തി​നി​ടെ ചാ​ടി ഇ​റ​ങ്ങി​യ യു​വ​തി​ക്ക് വീ​ണ് പ​രിക്കേ​റ്റു. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചോ​ടെ കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് അ​പ​ക​ടം. പു​ല്ലൂ​ർ പെ​ര​ള​ത്തെ അ​ബി​ത (27)ക്കാ​ണ് പ​രി ക്കേ​റ്റ​ത്. ക​ണ്ണൂ​രി​ൽ നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന യു​വ​തി ഉ​റ​ങ്ങി​യ​തി​നാ​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത​റി​ഞ്ഞി​രു​ന്നി​ല്ല.

സ്റ്റോ​പ്പ് എ​ത്തി​യ​ത​റി​ഞ്ഞ് ട്രെ​യി​ൻ നീ​ങ്ങു​ന്ന​തി​നി​ടെ ചാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. പ്ലാ​റ്റ് ഫോ​മി​ലേ​ക്കാ​ണ് വീ​ണ​ത്. സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.അ​ഗ്നി​ര​ക്ഷാ​സേ​ന​യും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി. അ​പ്പോ​ഴേ​ക്കും മ​റ്റ് യാ​ത്ര​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

Tags:    
News Summary - Jumped off while the train was moving; The woman was injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.