കാഞ്ഞങ്ങാട്: കേല്യാട്ട് രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽപോയത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കല്യോട്ട് ശരത്ലാൽ, കൃപേഷ് എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ വിളക്കുതെളിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലചെയ്യപ്പെട്ട യുവാക്കളുടെ കുടുംബങ്ങേളാട് സർക്കാർ നീതി കാട്ടിയില്ല. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്. മുന്നണിയിലില്ലാത്ത കക്ഷിയുമായി ബന്ധം വേണ്ടെന്ന രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനത്തിനപ്പുറം ഒന്നും നടന്നിട്ടില്ല. അതിൽ ഒരു തർക്കവുമില്ല. വെൽെഫയർ പാർട്ടിയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഉമ്മൻ ചാണ്ടി ഇങ്ങനെ പറഞ്ഞത്.
തുടർന്ന് കായക്കുളത്ത് യു.ഡി.എഫ് കുടുംബസംഗമത്തിൽ പങ്കെടുത്ത ശേഷമാണ് ഉമ്മൻ ചാണ്ടി മലയോര മേഖലയിലെ പരിപാടിയിൽ പങ്കെടുക്കാനായി യാത്രയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.