കാഞ്ഞങ്ങാട്: സമ്പൂര്‍ണ ശുചിത്വ നഗരമാകാനൊരുങ്ങുകയാണ് കാഞ്ഞങ്ങാട് നഗരസഭ. ഒരു വര്‍ഷത്തിനകം സമ്പൂര്‍ണ ശുചിത്വ നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം.
ഇതിെൻറ ഭാഗമായി ഉറവിട മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കും. നഗരസഭയിലെ മുഴുവന്‍ വീടുകളിലും മാലിന്യം സംസ്കരിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന് റിങ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്യും. ഇതിനായി 6000 റിങ് കമ്പോസ്റ്റുകള്‍ നിർമിച്ചുകഴിഞ്ഞു. സബ്സിഡി നിരക്കിലാണ് ഇത് നല്‍കുക.
2500 രൂപ വിലയുള്ള റിങ് കമ്പോസ്റ്റ് 215 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് റിങ് കമ്പോസ്റ്റുകള്‍ വീടുകളില്‍ എത്തിച്ചുനല്‍കും. ജൈവമാലിന്യം ഉറവിടത്തില്‍തന്നെ സംസ്കരിക്കാനും അജൈവ മാലിന്യം ഹരിതകര്‍മസേന മുഖേന ശേഖരിക്കുന്നതിനും സംവിധാനമേര്‍പ്പെടുത്തും. കൂടുതൽ മാലിന്യ സംസ്കരണ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.