കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ രണ്ട് മുസ്ലിംലീഗ് അംഗങ്ങളുടെ വോട്ട് കൂടുതൽ നേടി എൽ.ഡി.എഫിലെ കെ.വി. സുജാത ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 43 അംഗങ്ങളിൽ ബി.ജെ.പി സ്വതന്ത്ര വന്ദന വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. മൂന്നു വോട്ട് അസാധുവായി. മുസ്ലിംലീഗിലെ സി.എച്ച്. സുബൈദ, ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് എം. ബൽരാജ്, ബി.ജെ.പി പ്രതിനിധി അശോക് കുമാർ എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. രേഖപ്പെടുത്തിയ വോട്ടുകളിൽ 26 വോട്ട് സുജാതയും 10 വോട്ട് യു.ഡി.എഫ് സ്ഥാനാർഥി ടി.കെ. സുമയ്യയും നേടി.
മുസ്ലിംലീഗ് അംഗങ്ങളായ അസ്മ മാങ്കൂൽ, ഹസീന റസാക്ക് എന്നിവരാണ് എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടുചെയ്തത്. അബദ്ധം സംഭവിച്ചതാണെന്നാണ് നേതൃത്വം പ്രതികരിച്ചതെങ്കിലും സുമയ്യയെ സ്ഥാനാർഥിയാക്കിയതിലുള്ള പ്രതിഷേധമാണെന്നാണ് വിവരം. ബി.ജെ.പി സ്ഥാനാർഥി കുസുമ ഹെഗ്ഡെക്ക് മൂന്നു വോട്ടുകളാണ് ലഭിച്ചത്. രണ്ടു ബി.ജെ.പി വോട്ടുകൾ അസാധുവായതിനു പുറമെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ബൽരാജിെൻറ ഭാര്യ വന്ദന ബല്‍രാജാണ് ബാലറ്റ് പേപ്പര്‍ വാങ്ങാതെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത്. നഗരസഭ മുൻ ചെയര്‍മാന്‍ വി.വി. രമേശനാണ് ചെയര്‍പേഴ്സൻ സ്ഥാനത്തേക്ക് കെ.വി. സുജാതയുടെ പേര് നിര്‍ദേശിച്ചത്.
20ാം വാര്‍ഡില്‍ നിന്നുള്ള അംഗം കെ.വി. മായാകുമാരി പിന്താങ്ങി. ഉച്ചക്കുശേഷം നടന്ന വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫിെൻറ കൃത്യമായ വോട്ടുകള്‍ നേടി ഐ.എന്‍.എല്ലിലെ ബില്‍ടെക് അബ്ദുല്ല വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 24 വോട്ടുകളാണ് അബ്ദുല്ലക്ക് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ ടി.കെ. ബനീഷ് രാജിന് 13 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച എം. ബല്‍രാജിന് ആറു വോട്ടുകളും ലഭിച്ചു.
വന്ദനയുടെ വോട്ടു കൂടി ലഭിച്ചതോടെയാണ് ബി.ജെ.പിയുടെ വോട്ടുകള്‍ ആറായി ഉയർന്നു. ചെയര്‍പേഴ്‌സൻ തെരഞ്ഞെടുപ്പില്‍ അബദ്ധം പറ്റിയ ലീഗ്-ബി.ജെ.പി അംഗങ്ങള്‍ തെറ്റു തിരുത്തിയതോടെയാണ് അതത് മുന്നണികളുടെ വോട്ടുകള്‍ എല്ലാവര്‍ക്കും കൃത്യമായി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.