കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിെൻറ മരുമകളായെത്തിയ സുജാത ടീച്ചർ ഇനി കാഞ്ഞങ്ങാട് നഗരത്തിെൻറ പ്രഥമ വനിത. 1990ലാണ് തൃക്കരിപ്പൂർ മാണിയാട്ട് സ്വദേശിനിയായ സുജാത കാഞ്ഞങ്ങാട് സ്വദേശിയും മുൻ എക്സൈസ് ജീവനക്കാരനുമായ കുഞ്ഞമ്പുവിെൻറ ഭാര്യയായി കാഞ്ഞങ്ങാട്ടെത്തുന്നത്. ഉദിനൂർഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി.യിൽ മികച്ച വിജയം നേടിയ സുജാത കാഞ്ഞങ്ങാട് എസ്.എൻ.ടി.ടി.ഐ.യിൽനിന്നാണ് ടി.ടി.സി പാസായത്.
കല്യാണത്തിനു ശേഷം 1993ലാണ് കാഞ്ഞങ്ങാട് ദുർഗയിൽ ചരിത്ര അധ്യാപക ചുമതലയിലെത്തുന്നത്. വിദ്യാർഥി രാഷ്ട്രീയം മുതൽതന്നെ പൊതുപ്രവർത്തനത്തോട് ആഭിമുഖ്യം പുലർത്തിയ ടീച്ചർ അധ്യാപക സംഘടനാരംഗത്തും സജീവമായിരുന്നു. കെ.എസ്.ടി.എ ജില്ലാ ഭാരവാഹി കൂടിയായിരുന്ന സുജാത ടീച്ചർക്ക് മഹിള അസോസിയേഷെൻറയും നേതൃനിരയിൽ പ്രവർത്തിച്ച അനുഭവസമ്പത്തുമുണ്ട്. എൽ.പി വിഭാഗം അധ്യാപികയായി ജോലിയിൽ പ്രവേശിച്ച ടീച്ചർ ജോലിക്കിടെ തന്നെ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. അധ്യാപക ജീവിതത്തിനിടെ തന്നെ സംഘടനാപ്രവർത്തനത്തിലും സജീവമായ ടീച്ചർ കഴിഞ്ഞ നഗരഭരണത്തിൽ ആസൂത്രണസമിതി അംഗമായും പ്രവർത്തിച്ചു.
ഇനിയുള്ള അഞ്ചു വർഷക്കാലത്തെ ഭരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ടീച്ചറുടെ മറുപടി ഇങ്ങനെ '' കഴിഞ്ഞ അഞ്ച് വർഷം വി.വി. രമേശൻ നേതൃത്വം നൽകിയ എൽ.ഡി.എഫ് ഭരണസമിതി നടപ്പാക്കിയ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നമ്മുടെ നാട്ടുകാർക്ക് മുന്നിലുണ്ട്. അവയുടെ തുടർച്ചതന്നെയാണ് ലക്ഷ്യമിടുന്നത്. കൂടാതെ കോവിഡ് കാലത്ത് അൽപം പുറകോട്ടു പോയെന്ന് നാമേവർക്കുമറിയാവുന്ന കാര്യം ശരവേഗത്തിൽ മുന്നോട്ട് നടത്തുക, ആകാശപാത, ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് തുറന്ന് പ്രവർത്തനമാരംഭിക്കുക, കാർഷിക, ആരോഗ്യമേഖലയിലെ സമഗ്രവികസനത്തിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കി മുന്നോട്ടു പോവുകയെന്നതു തന്നെയാണ് പ്രഥമ ലക്ഷ്യം'' -അവർ പറഞ്ഞു.
കുടുംബഭരണത്തോടൊപ്പം നഗരഭരണം കൂടി ഒരു ഭാരമാകുമോ എന്ന ചോദ്യത്തിന് സർവവിധ പിന്തുണയും നൽകുന്ന കുടുംബം നഗരഭരണത്തിന് കരുത്തേകുമെന്ന് തന്നെയാണ് വിശ്വാസം. കഴിഞ്ഞ കാലയളവിൽ സംഘടനാരംഗത്ത് പ്രവർത്തിക്കുേമ്പാൾതന്നെ എല്ലാ പിന്തുണയും കുടുംബത്തിൽനിന്നും ലഭിച്ചതായി അവർ വ്യക്തമാക്കി.
ഭർത്താവ് കുഞ്ഞമ്പു. മക്കൾ: അശ്വിൻ, അശ്വേത. അശ്വിൻ ജലസേചന വകുപ്പിൽ ക്ലറിക്കൽ തസ്തികയിൽ ജോലിചെയ്യുകയാണ്. മകൾ അശ്വേത ഡോക്ടറാണ്. മാണിയാട്ടെ ബീഡിത്തൊഴിലാളികളായ തമ്പാൻ-തമ്പായി ദമ്പതികളുടെ മകളാണ് സുജാത ടീച്ചർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.