കാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാവായ മടിക്കൈ കാഞ്ഞിരപ്പൊയിലെ അശോകൻ തമിഴ്നാട്ടിൽ പിടിയിൽ. ഹോസ്ദുർഗ്, അമ്പലത്തറ സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിലും പിടിച്ചുപറി കേസുകളിലും പ്രതിയാണ്. ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ് നാട്ടിലെ സേലത്തുനിന്ന് സാഹസികമായി അറസ്റ്റുചെയ്യുകയായിരുന്നു.
മാസങ്ങൾക്കുമുമ്പ് കാഞ്ഞിരപ്പൊയിലിൽ കാട്ടിലൊളിച്ച് പൊലീസിനെ ആഴ്ചകളോളം വലച്ച കേസിലും വീട്ടമ്മയെ ആക്രമിച്ച് ആഭരണം കവർന്നതുൾപ്പെടെ നിരവധി കേസുകളിലും പ്രതിയാണ്. വൻപൊലീസ് സംഘം കാട് വളഞ്ഞ് തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല.
എറണാകുളത്തുനിന്നുമാണ് പിന്നീട് പ്രതിയെ പിടികൂടുന്നത്. ജില്ല പൊലീസ്മേധാവി ഡോ. വൈഭവ് സക്സേന കാപ്പ പ്രകാരം നടപടി സ്വീകരിക്കാൻ റിപ്പോർട്ട് നൽകിയതിനെതുടർന്ന് ജില്ല കലക്ടർ തമിഴ് നാട്ടിൽനിന്നും പിടികൂടുകയായിരുന്നു. പൊലീസ് സംഘത്തിൽ സനീഷ് കുമാർ, രജീഷ് എന്നിവരുമുണ്ടായിരുന്നു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.