കാഞ്ഞങ്ങാട്: കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് തനത് ബ്രാൻഡ് ബേളൂർ റൈസ് വിപണിയിലിറക്കി. പുതുതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് സ്വന്തം പഞ്ചായത്തിന്റെ പേരിൽ അരി വിപണിയിലിറക്കിയത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ മഴപ്പൊലിമ സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ് കുടുംബശ്രീ കാസർകോട് ജില്ല മിഷന്റെ നിർദേശ പ്രകാരം കഴിഞ്ഞ ജൂലൈ 29ന് കോടോം ബേളൂർ സി.ഡി.എസും കോടോം ബേളൂർ ഗ്രാമ പഞ്ചായത്തും 19ാം വാർഡിൽ ആനക്കല്ല് വയലിൽ രണ്ടര ഏക്കർ നെൽകൃഷി ചെയ്തത്.
നെൽകൃഷിയിൽനിന്ന് ലഭിച്ച അരി സി.ഡി.എസിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ബേളൂർ റൈസ് എന്ന പേരിൽ വിപണിയിലിറക്കുകയായിരുന്നു. അരിയുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ നിർവഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ യു. ഉണ്ണികൃഷ്ണൻ ഏറ്റു വാങ്ങി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രജനി കൃഷ്ണൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. ഗോപാലകൃഷ്ണൻ, കെ. ശൈലജ, പഞ്ചായത്ത് സെക്രട്ടറി കെ.പി. രഘു, കുടുംബശ്രീ ബ്ലോക്ക് കോഓഡിനേറ്റർ ഷൈജ, വാർഡ് കൺവീനർ ജയകുമാർ, സി.ആർ.പി. സവിത എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ ബിന്ദു സ്വാഗതവും മെംബർ സെക്രട്ടറി കുഞ്ഞിക്കണ്ണൻ വരയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.