കാഞ്ഞങ്ങാട്: ലഘു നാടന്ഭക്ഷണങ്ങളൊരുക്കി കുടുംബശ്രീയുടെ പിങ്ക് കഫേ. എണ്ണക്കടികളെക്കാൾ ആവിയിൽ വേവിക്കുന്ന പലഹാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് കുടുംബശ്രീയുടെ പിങ്ക് കഫേ പ്രവർത്തിക്കുന്നത്. കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിനോട് ചേർന്ന് ആരംഭിച്ച പിങ്ക് കഫേ കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൻ കെ.വി. സുജാത, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ടി.ടി. സുരേന്ദ്രൻ, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ലത, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. പ്രഭാവതി കൗൺസിലർ കെ.വി. സുശീല, മെംബർ സെക്രട്ടറി എൻ.വി. ദിവാകരൻ എ.ഡി.എം.സിമാരായ ഡി. ഹരിദാസ്, സി.എച്ച്. ഇക്ബാൽ.
സി.ഡി.എസ് ചെയർപേഴ്സൻമാരായ കെ. സുജിനി, സൂര്യ ജാനകി എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലമിഷനും നഗരസഭ സി.ഡി.എസും ചേർന്നാണ് പിങ്ക് കഫേ നടത്തുന്നത്. നിലവിൽ നാല് ജീവനക്കാരാണ് ഉള്ളത്. അഞ്ചുലക്ഷം മുതൽ മുടക്കിലാണ് കഫേ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.