വ്യാജ സ്വർണം നൽകി ലക്ഷങ്ങൾ തട്ടി; രണ്ടു പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: വ്യാജസ്വർണം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്. രണ്ട് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. നോർത് കോട്ടച്ചേരിയിലെ ധനലക്ഷ്മി ഹയർ പർച്ചേഴ്സ് ആൻഡ് ലിമിറ്റഡ് കമ്പനിയിലാണ് തട്ടിപ്പു നടന്നത്. മാനേജർ സി. സുരേഷന്റെ പരാതിയിൽ കള്ളാർ സ്വദേശി ഷംസുദ്ദീൻ, കാസർകോട് തൈവളപ്പിൽ സ്വദേശി പി.വി. അനിൽകുമാർ എന്നിവർക്കെതിരെയാണ് കേസ്. 39.96 ഗ്രാം വ്യാജ സ്വർണം നൽകി ഷംസുദ്ദീൻ 138000 രൂപയും 48.05 ഗ്രാം വ്യാജസ്വർണം നൽകി 166000 രൂപ അനിൽ കുമാറും തട്ടിയെടുത്തെന്നാണ് പരാതി.

Tags:    
News Summary - Lakhs were cheated by giving fake gold-Case against two persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.