കാഞ്ഞങ്ങാട്: വിവാഹകാറിന്റെ വാതിൽതുറന്ന് വിഡിയോ ചിത്രീകരിച്ച ഡ്രൈവറുടെ ലൈസൻസ് ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തു. സെപ്റ്റംബര്‍ എട്ടിന് ഉച്ചതിരിഞ്ഞ് 2.45 ന് ദേശീയപാത 66 ല്‍ പെരിയാട്ടടുക്കം ഭാഗത്തായിരുന്നു സംഭവം.
വിവാഹാഘോഷത്തിന്റെ ഭാഗമായി സഞ്ചരിക്കുന്ന കാറിന്റെ ബൂട്ട് ലിഡ് ഭാഗം തുറന്ന് യാത്രക്കാര്‍ അതിലിരിക്കുകയും പിറകില്‍ വരുന്ന വാഹനങ്ങളിലൂടെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. യാത്രക്കാര്‍ക്കും മറ്റു റോഡ് ഉപയോക്താക്കള്‍ക്കും അപകടകരമാകും വിധം വാഹനമുപയോഗിക്കുന്നതിന്റെ ദൃശ്യം സഹിതമുള്ള പരാതിയില്‍ അന്വേഷണം നടത്തിയതിനെ തുടർന്നാണ് നടപടി.
വാഹനം ഉപയോഗിച്ചിരുന്ന ഡ്രൈവറേയും മറ്റു സാക്ഷികളെയും വിസ്തരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാഹനം ഉപയോഗിച്ച ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാറിന് കീഴിലുള്ള ഐ.ഡി.ടി.ആര് എന്ന സ്ഥാപനത്തിലേക്ക് അഞ്ചുദിവസത്തെ പരിശീലനത്തിന് നിർദേശം നല്‍കിയതായും കാസര്‍കോട് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ പി. രാജേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.