മുക്കുപണ്ട തട്ടിപ്പ്: ബാങ്ക് അപ്രൈസറും ഭാര്യയും അടക്കം ആറുപേർക്കെതിരെ കേസ്



കാഞ്ഞങ്ങാട്: കേരള ഗ്രാമീണ്‍ ബാങ്കി​െൻറ കോളിച്ചാൽ ശാഖയില്‍ മുക്കുപണ്ട പണയതട്ടിപ്പ് നടത്തി പണം തട്ടിയ സംഭവത്തിൽ ബാങ്ക് അപ്രൈസറും ഭാര്യയും അടക്കം ആറുപേർക്കെതിരെ ബ്രാഞ്ച് മാനേജർ രാജ​െൻറ പരാതിയെ തുടർന്ന് രാജപുരം പൊലീസ് കേസെടുത്തു. ബാങ്കിലെ അപ്രൈസര്‍ എരിഞ്ഞിലംകോട് സ്വദേശി ബാലകൃഷ്ണൻ, ഭാര്യ സന്ധ്യ, പ്രാന്തർകാവിലെ രാജൻ, കോളിച്ചാൽ സ്വദേശികളായ ബിജോയ് കുര്യൻ, സുകുമാരൻ, ബീബുംകാലിലെ വി. രതീഷ് എന്നിവർക്കെതിരെയാണ് കേസ്.

2020 നവംബർ മുതൽ വിവിധ ദിവസങ്ങളിൽ അപ്രൈസറുടെ നേതൃത്വത്തിൽ മറ്റുള്ളവരെക്കൊണ്ട് മുക്കുപണ്ടം പണയംവെപ്പിച്ച് പണം തട്ടിവരുകയായിരുന്നു. ഈ കാലയളവിൽ 2,10,500 രൂപയാണ് തട്ടിയടുത്തത്. കഴിഞ്ഞയാഴ്ച ബാലകൃഷ്ണ​െൻറ ഭാര്യ സന്ധ്യ ഇതേ ബാങ്കില്‍ സ്വർണം പണയംവെക്കാനെത്തിയിരുന്നു. ബാലകൃഷ്ണന്‍ ഈ സ്വർണം പരിശോധിച്ച് തൂക്കി പണം കൊടുക്കാന്‍ ശിപാര്‍ശ ചെയ്തു. ബാങ്ക് സ്വർണവായ്പ നല്‍കുകയും ചെയ്തു. എന്നാല്‍, ബാങ്കിലെ മറ്റൊരു ജീവനക്കാരന് ഇതില്‍ പന്തികേട് തോന്നി. അപ്രൈസര്‍ ബാലകൃഷ്ണന്‍ വൈകീട്ട് ബാങ്കില്‍നിന്നും പോയ ശേഷം സ്വർണം ബാങ്ക് ഓഫിസര്‍ പുറത്തുകൊണ്ടുപോയി മറ്റൊരു സ്വർണപ്പണിക്കാരനെക്കൊണ്ട് പരിശോധിപ്പിച്ചു. പരിശോധനയില്‍ സ്വർണം മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു.



Tags:    
News Summary - loan fraud: Case against six

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.