കാഞ്ഞങ്ങാട്: പെരിയ യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നാട്ടാങ്കല്ല്, പാടിക്കാനം നാട്ടിൽ ആദ്യമായി നടത്തിയ മഴപ്പൊലിമ ഉത്സവമായി. പാടിക്കാനം വയലിൽ സംഘടിപ്പിച്ച മഴപ്പൊലിമയിൽ നാട്ടുകാർ പങ്കാളികളായി. വിവിധയിനം മത്സരങ്ങളിലൂടെ നാട്ടുകാർ ആട്ടവും പാട്ടുമായി ആടിത്തിമിർത്തു. നാടൻ പാട്ട് കലാകാരൻ രാജേഷ് പാണ്ടിയുടെ നാടൻ പാട്ട് അവതരണം പരിപാടിക്ക് മിഴിവേകി. സമാപനപരിപാടി സിനിമ നടിയും, കവയിത്രിയുമായ സി.പി. ശുഭ ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡൻറ് രാജൻ താഴത്ത് വീട് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി. പുഷ്പ, ക്ലബ് അമ്മ സഭ രക്ഷാധികാരി സി. സാവിത്രി, സിന്ധു ഏലോത്തടുക്കം എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി സനൽ പാടിക്കാനം സ്വാഗതവും ഖജാൻജി പ്രദീപ് പാടി ക്കാനം നന്ദിയും പറഞ്ഞു. മഴപ്പൊലിമയോട് അനുബന്ധിച്ച് നടന്ന വിവിധയിനം മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.