കാഞ്ഞങ്ങാട്: കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് 19ാം വാർഡിലെ ആനക്കല്ല് വയലിൽ മഴപ്പൊലിമ സംഘടിപ്പിച്ചു. ‘ചേറാണ് ചോറ്’ എന്ന സന്ദേശമുയർത്തി കാർഷിക സംസ്കൃതിയിലേക്ക് പുതിയ തലമുറയെ ആകർഷിക്കാൻ കുടുംബശ്രീ സംഘടിപ്പിക്കുന്ന മഴപ്പൊലിമക്ക് നിരവധി ആളുകളാണ് വിവിധ വാർഡുകളിൽ നിന്നും ഒഴുകിയെത്തിയത്. സുഭാഷ് അറുകരയുടെ നാടൻ പാട്ടും വടംവലി അടക്കം വിവിധ കലാകായിക മത്സരങ്ങളും വയലിൽ അരങ്ങേറി. രതീഷ് അമ്പലത്തറ, ഷാന ബാലൂർ എന്നിവർ നേതൃത്വം നൽകി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.