കാഞ്ഞങ്ങാട്: അപൂർവ സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയായ സൈലൻറ് വാലിയെ സംരക്ഷിക്കാൻ അക്ഷീണം പ്രയത്നിച്ച പരിസ്ഥിതി വിദ്യാഭ്യാസ രംഗത്തെ അതികായൻ പ്രഫ. എം.കെ. പ്രസാദിെൻറ ഓർമക്ക് മേലാങ്കോട്ട് 89 ഓർമമരം വളരും. പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിെൻറയും വക്താവും പ്രഭാഷകനും ശാസ്ത്ര പ്രചാരകനുമായ പ്രഫ. എം.കെ. പ്രസാദ് 89ാം വയസ്സിൽ കഴിഞ്ഞ ദിവസമാണ് വിട വാങ്ങിയത്.
ജീവനം നീലേശ്വരത്തിന്റെ സഹകരണത്തോടെ വിവിധയിനം പ്ലാവുകൾ, മുള, പൂവരശ്, അത്തി, ഇത്തി, ചന്ദനം, കൂവളം, പാരിജാതം, അശോകം തുടങ്ങിയ വൃക്ഷത്തൈകളാണ് രക്ഷിതാക്കൾ വഴി വിതരണം ചെയ്തത്. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ല പ്രസിഡൻറ് പ്രഫ. എം. ഗോപാലൻ ഉദ്ഘാടനം ചെയ്തു. ദിവാകരൻ നീലേശ്വരം, പി.ടി.എ പ്രസിഡൻറ് എച്ച്.എൻ. പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, പി. ശ്രീകല, പി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.