സൈലൻറ് വാലിയുടെ കാവലാൾക്ക് മേലാങ്കോട്ട് 89 ഓർമമരം
text_fieldsകാഞ്ഞങ്ങാട്: അപൂർവ സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയായ സൈലൻറ് വാലിയെ സംരക്ഷിക്കാൻ അക്ഷീണം പ്രയത്നിച്ച പരിസ്ഥിതി വിദ്യാഭ്യാസ രംഗത്തെ അതികായൻ പ്രഫ. എം.കെ. പ്രസാദിെൻറ ഓർമക്ക് മേലാങ്കോട്ട് 89 ഓർമമരം വളരും. പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിെൻറയും വക്താവും പ്രഭാഷകനും ശാസ്ത്ര പ്രചാരകനുമായ പ്രഫ. എം.കെ. പ്രസാദ് 89ാം വയസ്സിൽ കഴിഞ്ഞ ദിവസമാണ് വിട വാങ്ങിയത്.
ജീവനം നീലേശ്വരത്തിന്റെ സഹകരണത്തോടെ വിവിധയിനം പ്ലാവുകൾ, മുള, പൂവരശ്, അത്തി, ഇത്തി, ചന്ദനം, കൂവളം, പാരിജാതം, അശോകം തുടങ്ങിയ വൃക്ഷത്തൈകളാണ് രക്ഷിതാക്കൾ വഴി വിതരണം ചെയ്തത്. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ല പ്രസിഡൻറ് പ്രഫ. എം. ഗോപാലൻ ഉദ്ഘാടനം ചെയ്തു. ദിവാകരൻ നീലേശ്വരം, പി.ടി.എ പ്രസിഡൻറ് എച്ച്.എൻ. പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, പി. ശ്രീകല, പി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.