കാഞ്ഞങ്ങാട്: ആദിവാസി പെൺകുട്ടി തായന്നൂർ മൊയോലം കോളനിയിലെ രേഷ്മയുടെ (19) തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപിക്കണമെന്നാവശ്യപ്പെട്ട് പട്ടികജന സമാജത്തിെൻറയും യുവജന മഹിള സംഘടനകളുടെയും നേതൃത്വത്തിൽ നടത്തിയ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ ഉപരോധത്തിൽ പങ്കെടുത്ത 60 കെ.പി.ജെ.എസ് പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
കെ.പി.ജെ.എസ് സംസ്ഥാന സെക്രട്ടറി തെക്കൻ സുനിൽ കുമാർ, മഹിള സമാജം സംസ്ഥാന സെക്രട്ടറി എം.ആർ.പുഷ്പ, യുവജന സമാജം സംസ്ഥാന പ്രസിഡൻറ് എം.കെ രാജീവൻ, കെ.പി.ജെ.എസ് പ്രതിരോധ ജാഗ്രത സേന ചെയർമാൻ കെ.രാജേഷ് മഞ്ഞളാംബര, ശ്രീധരൻ പറക്കാട്ട്, ടി.എം. നാരായണൻ,ആർ. ഇന്ദിര,കെ.എം. മധു,കെ.മോഹനൻ തുടങ്ങി കണ്ടാലറിയാവുന്ന 60 പേർക്കെതിരെ റോഡ് ഗതാഗതം തടസ്സപ്പെടുത്തുംവിധം കോവിഡ് മാനദണ്ഡം പാലിക്കാതെ സമരം നടത്തിയതിനാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.