കാഞ്ഞങ്ങാട്: അയ്യപ്പഭക്തർ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് പത്തോളം പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9.30 തോടെ ചിറ്റാരിക്കാലിന് സമീപം പറമ്പ കാറ്റാംകവല റോഡിലാണ് അപകടം. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന കർണാടക ഷിമോഗ സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണംവിട്ട ബസ് വളവിൽ തല കീഴായി മറിയുകയായിരുന്നു. കുട്ടികൾ ഉൾപ്പെടെ 21 പേരാണ് ബസിലുണ്ടായിരുന്നത്. നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത് . പരിക്കേറ്റവരെ ആംബുലൻസുകളിൽ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക നിഗമനം. കുഴൽക്കിണർ വാഹനം മറിഞ്ഞ് മുമ്പ് ഇതേ റോഡിൽ 5 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.