കാഞ്ഞങ്ങാട്: പള്ളിക്കരയിലെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി അരലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മുത്തൂറ്റ് ഫിൻ കോർപ് ലിമിറ്റഡ് ശാഖയിലാണ് തട്ടിപ്പ് നടന്നതായി പരാതിയുള്ളത്. 17.6 ഗ്രാം മുക്ക് പണ്ടം സ്വർണമെന്ന് പറഞ്ഞ് പണയപ്പെടുത്തി 58, 002 രൂപ കൈക്കലാക്കിയതായാണ് പരാതി. കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് സംഭവം. ബ്രാഞ്ച് മാനേജർ കെ.ജെ. അർച്ചനയുടെ പരാതിയിൽ പള്ളിക്കര തൊട്ടിയിലെ യഹ്ക്കൂബിനെതിരെയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.